Post Category
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ കോഴ്‌സ്: അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ജൂലൈ സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത ഉണ്ടയിരിക്കണം. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ ഓണ്‍ലൈനായി സhttps://app.srccc.in/register എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍-ഗ്രാമോദ്യയം യോഗ സെന്റര്‍, പുലാമന്തോള്‍ പി.ഒ., മലപ്പുറം-679323. ഫോണ്‍- 9074504921, 7012835529, വാസുണ്ണി എം.വി, യോഗ അസോസിയോഷന്‍ മലപ്പുറം, മഠത്തില്‍ വളപ്പില്‍ ഹൗസ്, ആലത്തൂര്‍ പി.ഒ., മലപ്പുറം-679573. ഫോണ്‍- 9995364399.
date
- Log in to post comments