Skip to main content

റേഷന്‍ വിതരണത്തിന് വാഹനം ആവശ്യമുണ്ട്: ക്വട്ടേഷന്‍ ക്ഷണിച്ചു

ചാലിയാര്‍ പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിലേക്ക് (വെണ്ണക്കോട്, വെറ്റിലകൊല്ലി, പാലക്കയം, പ്ലാക്കല്‍ചോല, കണ്ടിലപ്പാറ, നായാടംപൊയില്‍, സുപ്രീംനഗര്‍) നിശ്ചിത റേഷന്‍ കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ എത്തിച്ചു വിതരണം നടത്തുന്നതിനായി ഡ്രൈവര്‍ സഹിതം ചരക്ക് വാഹനം/ഫോര്‍വീല്‍ ഡ്രൈവ് പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കാന്‍ അനുയോജ്യമായ നാലു ടണ്‍ കപ്പാസിറ്റിയുള്ള വാഹനങ്ങളാണ് ആവശ്യമുള്ളത്. ജൂലൈ 25 ഉച്ചയ്ക്ക് മൂന്നിനകം ക്വട്ടേഷന്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മലപ്പുറം ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നോ 0483-2734912 എന്ന ഫോണ്‍ നമ്പറിലോ ലഭ്യമാണ്.

date