Skip to main content

സപ്പോർട്ടിങ് എഞ്ചിനീയറുടെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാം

 

ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 'ഇ-ഗ്രാന്റ്സ്' (E-Grantz) കൈകാര്യം ചെയ്യുന്ന സപ്പോർട്ടിങ് എഞ്ചിനീയറുടെ താൽക്കാലിക തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 പട്ടികജാതി വിഭാഗത്തിൽപ്പെട്ട, 35 വയസ്സ് കവിയാത്തവർക്കാണ് അവസരം. ബി. ടെക്( കമ്പ്യൂട്ടർ സയൻസ്/ ഐ ടി)/ എം സി എ/  എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എം എസ് സി ഐ ടി യോഗ്യതകൾ ഉള്ളവരായിരിക്കണം.

ഒരു വർഷക്കാലയളവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 22,290/- രൂപ ഹോണറേറിയം ലഭിക്കും.
താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമുകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 
ജൂലൈ 22 വൈകിട്ട് അഞ്ച് മണി.
കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി( സിവിൽ സ്റ്റേഷൻ അനക്സ്, ആലപ്പുഴ)
 ബന്ധപ്പെടുക. ഫോൺ:0477-2252548.

(പിആർ/എഎൽപി/1385)

date