അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
എറണാകുളം മഹാരാജാസ് കോളേജിൽ ജിയോളജി വിഭാഗത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എല്ലാ വിഭാഗങ്ങളിലുമായി സീറ്റുകൾ ഒഴിവുണ്ട്.യോഗ്യത ജിയോളജിയിലുള്ള ബിരുദം. പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 29 തിങ്കളാഴ്ച രാവിലെ 10.30-ന് കോളേജിലെ ജി.എൻ.ആർ ഹാളിൽ നടക്കും. പ്രവേശനം നേടാൻ താല്പര്യമുള്ള അപേക്ഷകർ ആവശ്യമായ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം.
അഭിമുഖം മാറ്റി
മുഹറം പ്രമാണിച്ചുള്ള അവധി മാറ്റിയ സാഹചര്യത്തിൽ മൂവാറ്റുപുഴ പട്ടികവർഗ്ഗവികസന വകുപ്പിൽ കൗൺസിലർ നിയമനത്തിനായി നിശ്ചയിച്ചിരുന്ന അഭിമുഖം ജൂൺ 30 ലേക്ക് മാറ്റി വെച്ചു.
പി.ജി ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം
കൊച്ചി കേരള മീഡിയ അക്കാദമിയുടെ ജേണലിസം & കമ്യൂണിക്കേഷൻ, ടി.വി ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം ജൂൺ 29 തിങ്കളാഴ്ച രാവിലെ 11-ന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും.
എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവ്വഹിക്കും. അക്കാദമി വൈസ് ചെയർമാൻ കെ.പി. റെജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായിരിക്കും.
മേൽപ്പറഞ്ഞ പിജി ഡിപ്ലോമ കോഴ്സുകളിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിയിൽ നേരിട്ടെത്തി സ്പോട്ട് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9747886517
- Log in to post comments