Skip to main content

സൗജന്യ കൃത്രിമ കൈ വിതരണ ക്യാമ്പ്  ഇന്ന്

 

​ജില്ലാ പഞ്ചായത്തും റോട്ടറി ഡിസ്ട്രിക്റ്റ് 3205-ഉം റോട്ടറി ക്ലബ് ഓഫ് കളമശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെക്കാനിക്കൽ കൃത്രിമ കൈ വിതരണ ക്യാമ്പ് ഇന്ന് (ജൂൺ 30 ) ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. 

അമേരിക്കയിലെ എല്ലൻ മേഡോസ് പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും.
​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ്, റോട്ടറി ഗവർണർ ഡോ. ജി.എൻ. രമേശ്, റോട്ടറി ക്ലബ് പ്രസിഡന്റ് അശോക് നായർ, മുൻ ഗവർണർ സുനിൽ കെ. സക്കറിയ, ക്ലബ്ബ് സെക്രട്ടറി സക്കറിയ എബ്രഹാം, ക്യാമ്പ് കോർഡിനേറ്റർമാരായ തോമസ് വർഗീസ്, സുരേഷ് ബാബു, നാരായണമേനോൻ എന്നിവർ പങ്കെടുക്കും.

​കൈമുട്ടിന് താഴെ കരം നഷ്ടപ്പെട്ടവർക്കും, കൈമുട്ടിന് താഴെ കുറഞ്ഞത് നാല് ഇഞ്ച് നീളമുള്ളവർക്കുമാണ് ക്യാമ്പിലൂടെ മെക്കാനിക്കൽ കൃത്രിമ കൈ സൗജന്യമായി നൽകുന്നത്. ഈ കൃത്രിമ കൈ ഉപയോഗിച്ച് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

date