അറിയിപ്പുകൾ
താത്കാലിക ഒഴിവ്
ഫെർട്ടിലൈസേർസ് ആൻ്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, (FACT) കൊച്ചി, കേരള, റെസിഡന്റ് കൺസ്ട്രക്ഷൻ മാനേജർ (RCM) തസ്‌തികയുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ 30 ന് പകൽ 11 മണിക്ക് മുൻപായി www.fact.co.in -എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ഡൌൺലോഡ് ചെയ്തെടുത്ത അപേക്ഷയും അനുബന്ധരേഖകളും സഹിതം 30 നു ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്മെൻ്റ്, FEDO ബിൽഡിംഗ്, ഫാക്‌ട് ലി., ഉദ്യോഗമണ്ഡൽ, കേരളം 683501 എന്ന വിലാസത്തിൽ അഭിമുഖത്തിനായി നേരിട്ട് ഹജരാകേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
ദീപക് ജോയ് എംഎൽഎ യുടെ ഓഫിസ് ഉദ്‌ഘാടനം ഇന്ന് (വെള്ളി- 26/06/26)
ദീപക് ജോയ് എംഎൽഎയുടെ നിയോജകമണ്ഡലം ഓഫിസ് ഉദ്‌ഘാടനം ഇന്ന് (വെള്ളി- 26/06/26) വൈകിട്ട് 3 മണിക്ക് നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. കണ്ണൻകുളങ്ങര ജങ്ഷനിലാണ് ഓഫിസ്. ഹൈബി ഈഡൻ എംപി, മുൻമന്ത്രി കെ ബാബു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കോട്ടയം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യൻ ട്രേഡിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ചവർക്ക് http://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10/07/2026 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2435272, 9809110010, 9544023159 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയുടെ ഓൺലൈൻ അപേക്ഷകൾ ജൂലൈ ഒന്ന് മുതൽ സ്വീകരിക്കും. ഈ പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പാനന്തര-സംസ്കരണ ഉപകരണങ്ങൾ എന്നിവ സബ്‌സിഡിയോടുകൂടി ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 50% വരെയും, കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന കർഷക കൂട്ടായ്മകൾ, എസ്.എച്ച്.ജികൾ, എഫ്.പി.ഓകൾ എന്നിവർക്ക് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും ലഭിക്കും. യന്ത്രവൽക്കരണ തോത് കുറഞ്ഞ പ്രദേശങ്ങളിൽ ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80% നിരക്കിൽ 24 ലക്ഷം രൂപ വരെയും, എഫ് ആർ എ പട്ടയമുള്ളവർക്ക് വിവിധ കാറ്റഗറികളിലായി 90% വരെയും ആനുകൂല്യം ലഭ്യമാണ്.
പ്രവേശന പരീക്ഷ മാറ്റിവച്ചു
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളജുകളിലേക്കുള്ള ബാച്ച്ലർ ഓഫ് ഡിസൈൻ (B des ) ന്റെ ഞായറാഴ്ച (28/6) നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു.
എൽഎൽ ബി പ്രവേശന പരീക്ഷ (KLEE) അതേ ദിവസം നടക്കുന്ന പശ്ചാത്തലത്തിലാണ് എൽ ബിഎസ് പരീക്ഷ മാറ്റിയത്.
ഇരുപരീക്ഷകളും എഴുതാൻ അവസരം ആവശ്യപ്പെട്ട് വിദ്യാർഥികൾ ആവശ്യമുന്നയിച്ചതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ ഇടപെടലിനെ തുടർന്നാണ് പരീക്ഷ മാറ്റിയത്.
കുട്ടികൾക്ക് പരീക്ഷകൾക്കും കോഴ്സ് തെരഞ്ഞെടുപ്പുകൾക്കും എല്ലാവർക്കും അവസരം നൽകണമെന്ന് മന്ത്രി നിർദേശം നൽകി.
മാറ്റി വച്ച എൽ ബിഎസ് പ്രവേശന പരീക്ഷ തിയതി പിന്നീട് അറിയിക്കും
കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ
ബന്ധപ്പെടുക.
- Log in to post comments