Skip to main content

അറിയിപ്പുകൾ

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലേക്ക് ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (MBBS) യോഗ്യതയുള്ളവർക്കാണ് അവസരം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 7-ാം തീയതി എറണാകുളം മെഡിക്കൽ കോളേജിലെ സി സി എം ഹാളിൽ നടക്കുന്ന വാക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.

ഇൻ്റർവ്യൂ ദിവസമായ ജൂലൈ 7-ന് രാവിലെ 10.30 മുതൽ 11.00 മണി വരെയായിരിക്കും രജിസ്ട്രേഷൻ സമയം. കൂടുതൽ വിവരങ്ങൾക്ക് 0484-2754000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ  വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി ചരക്ക് വാഹനങ്ങളുടെ സേവനം ലഭ്യമാക്കാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ജൂലൈ 6-നകം ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. 

ഫോൺ: 0484-2394410 

 

അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി.  

പ്ലസ് ടു  ജയിച്ചവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി.   താല്പര്യമുള്ളവർക്ക്  https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 15.

ഫോൺ: 8921032457, 8714084851 

 

കെൽട്രോൺ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 കെൽട്രോൺ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടു കഴിഞ്ഞവർക്കും, ബിരുദമുള്ളവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ-പ്രിന്റ്-ഡിജിറ്റൽ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടെന്റ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, എഡിറ്റിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

 കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. 

ഫോൺ: 9544958182 

 

താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ  പ്ലംബർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ പ്ലംബർ യോഗ്യതയുള്ളവർക്ക്  ജൂലൈ 13-ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
സമാന  മേഖലയിൽ പ്രവൃത്തിപരിചയം അഭികാമ്യം. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം  യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും, ബയോഡാറ്റയും സഹിതം
 സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

 ഫോൺ: 0484-2386000 

 

 
സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന് കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ വിവിധ കോഴ്സുകളിൽ  സീറ്റൊഴിവ്. 

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം സ്പോട്ട് അഡ്മിഷനായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്. 
ഫോൺ: 0484-2558385, 2963385, 9645078880 

 

അംഗീകാരം റദ്ദാക്കും

കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ  FPS നം. 1733045 എന്ന റേഷൻ പൊതുവിതരണ കേന്ദ്രത്തിന്റെ അംഗീകാരം ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്  താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
 ഏഴ്  ദിവസത്തിനകം കൊച്ചി സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെട്ട് കുറ്റപത്രവും നോട്ടീസും കൈപ്പറ്റി കൃത്യമായ മറുപടി/വിശദീകരണം  നൽകാത്തപക്ഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. 

ഫോൺ: 0484-2222002, 9188527369 ഇമെയിൽ: crokochi05@gmail.com 

 

ക്വട്ടേഷൻ ക്ഷണിച്ചു

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം സ്പെഷ്യൽ തഹസിൽദാർ ഓഫീസിലേക്ക് ആവശ്യമായ ഐ.ടി ഉപകരണങ്ങൾ,  ഫർണിച്ചറുകൾ എന്നിവ  വിതരണം ചെയ്യുന്നതിനായി  ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 7 ന്  വൈകീട്ട് 4 ന് മുമ്പായി കാക്കനാടുള്ള സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ നേരിട്ടോ പ്രതിനിധി മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് tahsildarlanh@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

 

വാക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ശാലാക്യതന്ത്ര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് അടിസ്ഥാന യോഗ്യതകൾ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ആധാർ, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം  ജൂലൈ 13-ന് രാവിലെ 10:30-ന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. അന്നുതന്നെ രാവിലെ 11:00 മണിക്ക് അഭിമുഖം ആരംഭിക്കും.

ഫോൺ: 04842777374 

തീയതി ദീർഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന 'സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

 

താത്കാലിക അധ്യാപക ഒഴിവ്

ടൂറിസം വകുപ്പിന് കീഴിൽ തൃശ്ശൂർ പൂന്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ  താത്കാലിക അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജൂലൈ 10-നകം fcithrissur1@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. 

ഫോൺ :  0487 2384253, 9656720906

 

date