എന്റെ കുളം എറണാകുളം രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുമ്പളങ്ങിയിൽ തുടക്കമായി
ജില്ലാ ഭരണകൂടം, ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'എന്റെ കുളം എറണാകുളം' പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങിയിലെ വലിയകുളം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഹമ്മദ് ഷിയാസ് എം.എൽ.എ നിർവഹിച്ചു.
ജലാശയങ്ങളുടെ സംരക്ഷണവും നാടിന്റെ പച്ചപ്പും ആണ് 'എന്റെ കുളം എറണാകുളം' പദ്ധതി ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെയാണ് വലിയകുളം നവീകരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് മാർട്ടിൻ, പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സൂസൻ ജോസഫ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഗരേറ്റ് ലോറൻസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീലാ സേവിയർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടെസി ജേക്കബ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജൂഡ്, മുത്തൂറ്റ് ഫിനാൻസ് സിസിഡി ഹെഡ് രോഹിത് രാജ്, ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ എ എ സുരേഷ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപി കാരക്കോടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനയിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments