Skip to main content

പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ആദ്യദിനം- ജില്ലയിൽ 96.38% നേട്ടം

 

ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജില്ലയിൽ മികച്ച നേട്ടം. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 1,61,529 കുട്ടികൾക്കാണ് പൾസ്‌ പോളിയോ തുള്ളി മരുന്ന് നൽകാൻ ലക്ഷ്യമിട്ടത്. ഇതിൽ 1,55,681 കുട്ടികൾക്കാണ് ആദ്യ ദിനത്തിൽ പൾസ് പോളിയോ തുള്ളി മരുന്ന് നൽകിയത്.ഇതിൽ 4303 ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഉൾപ്പെടുന്നു. ജൂൺ 28 ന് വിവിധ ആരോഗ്യ സ്ഥാപനങ്ങൾ അങ്കണവാടികൾ, പൊതു ഇടങ്ങളിൽ സജ്ജമാക്കിയ ട്രാൻസിറ്റ് ബൂത്തുകൾ എന്നിവയിലൂടെയാണ് പൾസ് പോളിയോ തുള്ളി മരുന്ന് നൽകിയത്. ജൂൺ 28ന് തുള്ളി മരുന്ന് എടുക്കാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ആരോഗ്യപ്രവർത്തകർ ജൂൺ 29, 30 തീയതികളിൽ വീടുകളിൽ എത്തി തുള്ളി മരുന്ന് നൽകുന്നതാണ്. ഇതുകൂടാതെ പ്രധാന റെയിൽവേ സ്റ്റേഷൻ, മെട്രോ സ്‌റ്റേഷൻ തുടങ്ങിയ ട്രാൻസിറ്റ് ബൂത്തുകളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതാണ്.

ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 25 മൊബൈൽ ടീമുകൾ പ്രവർത്തിച്ചു.
 

date