Skip to main content

സെൻസസ് 2027: ജില്ലയിലെ സെൻസസ് പ്ലാൻ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലയിലെ സെൻസസ് പ്ലാനിന്റെ പ്രകാശനം സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ സഞ്ജീവ് ഭാട്ടിയക്ക് നൽകി നിർവ്വഹിച്ചു.

സെൻസസ് 2027-ന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായിട്ടാണ് സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ സഞ്ജീവ് ഭാട്ടിയ കളക്ടറേറ്റ് സന്ദർശിച്ചത്. തുടർന്ന്, സെൻസസ് ഡയറക്ടറേറ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വിവിധ സ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴ ജില്ലയിലെ വിവിധ സെൻസസ് ചാർജ് ഓഫീസുകളിലെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി വരും ദിവസങ്ങളിൽ നേരിട്ട് വിലയിരുത്തും. ജൂലൈ 15 വരെ അദ്ദേഹം ജില്ലയിലെ വിവിധ സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതായിരിക്കും.
ചടങ്ങിൽ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ജില്ലാ പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ എന്നിവരും പങ്കെടുത്തു.

date