അറിയിപ്പുകൾ
ഇ-ടെണ്ടർ ക്ഷണിച്ചു
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-2027 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2558385, 2963385, 9645078880 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡി എൽ എഡ് പ്രവേശനം
ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ( ഡി എൽ എഡ് )അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിച്ചവർക്കായി ജില്ലയിലെ ഗവണ്മെന്റ് /എയിഡഡ് സ്ഥാപനങ്ങളിലേക്കുള്ള സയൻസ്, കൊമേഴ്സ് വിഭാഗത്തിലെ പ്രവേശന നടപടികൾ 29, 30 തീയതികളിലായി ഇടപ്പള്ളി ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാർഥികൾ രാവിലെ 9.30 നു ഒറിജിനൽ രേഖകളുമായി എത്തിച്ചേരണമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ച് ഉദ്ഘാടനം ഇന്ന് (ജൂൺ 29-ന് )
കേരള മീഡിയ അക്കാദമിയുടെ ജേണലിസം & കമ്യൂണിക്കേഷൻ, ടി വി ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം ഇന്ന് (2026 ജൂൺ 29 തിങ്കൾ ) രാവിലെ 11-ന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും.
എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക പുതിയ അധ്യയന ബാച്ച് ഉദ്ഘാടനം നിർവഹിക്കും.
കേരള മീഡിയ അക്കാദമി വൈസ് ചെയർമാനും കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റുമായ കെ പി റെജി ചടങ്ങിൽ ആധ്യക്ഷം വഹിക്കും. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായിരിക്കും.
അക്കാദമി സെക്രട്ടറി പ്രമോദ് കുമാർ കെ ആർ സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ സി എൽ തോമസ് ആശംസയും അസിസ്റ്റന്റ് സെക്രട്ടറി ബിജു എൻ ബി നന്ദിയും രേഖപ്പെടുത്തും. ലക്ചറർമാരായ വിനീത വി ജെ, വിഷ്ണുദാസ് എം എസ്, രശ്മി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
മഹാരാജാസിൽ സ്പോട്ട് അഡ്മിഷൻ
എറണാകുളം മഹാരാജാസ് കോളേജിൽ എം എസ് സി ഫിസിക്സ്, എം എ ഹിന്ദി, എം എസ് സി മാത്തമാറ്റിക്സ്, എം എ സംസ്കൃതം, എം എ അറബിക്, ബിഎ അറബിക്, ബി എസ് സി ഫിസിക്സ് എന്നിവയുടെ ഒന്നാം പ്രോഗ്രാമുകളിൽ പട്ടികജാതി (SC) പട്ടികവർഗ (ST)വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ നിലവിൽ ഒഴിവുകളുണ്ട്. ഒഴിവുള്ള സീറ്റുകളിൽ സ്പോട് അഡ്മിഷന് യോഗ്യരായ അപേക്ഷകർ ജൂലൈ 01(ബുധൻ) രാവിലെ 10.30-ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. (maharajas.kreap.co.in)
- Log in to post comments