Skip to main content

ആറന്മുള ഗ്രാമപഞ്ചായത്ത്  പദ്ധതികള്‍ക്ക് അംഗീകാരം

 

ആറന്മുള ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം. 242 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പാര്‍പ്പിടം, ശുചിത്വം, റോഡ്, റോഡ് ഇതരം, ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനം എന്നിവയും ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, വനിതാഘടകം, കുട്ടികള്‍ എന്നിവര്‍ക്കുള്ള പ്രത്യേക പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയോജന പരിപാലനം, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനായുള്ള പദ്ധതികള്‍ക്കായി പ്രത്യേക ഫണ്ടും വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്കുള്ള തുകയും പദ്ധതിയില്‍ നീക്കിവച്ചിട്ടുണ്ട്. ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്കായി പൊതുവിഭാഗത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ആകെ 4.3 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍ അറിയിച്ചു.                      (പിഎന്‍പി 43/19)

date