ജില്ലാതല അറിയിപ്പുകൾ
ഐടിഐ പ്രവേശനം
പേരാവൂർ ഗവ. ഐ.ടി.ഐ-യിൽ 2026 വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താഴെ പറയുന്ന ഇൻഡക്സ് മാർക്കുള്ളവർ ജൂലൈ 20 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്ഥാപനത്തിൽ എത്തണം. ടി.സി കൊണ്ടുവരേണ്ടതില്ല. കൌൺസലിംഗിന് ഹാജരാകാത്തവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല. പെൺകുട്ടികൾ-മുഴുവൻ, ആൺകുട്ടികൾ - ഈഴവ ( ഇൻഡക്സ് മാർക്ക് 250 വരെ), എൽസി (മുഴുവൻ), മുസ്ലിം (ഇൻഡക്സ് മാർക്ക് 200 വരെ), ഒ.ബി.എച്ച് (ഇൻഡക്സ് മാർക്ക് 230 വരെ), ഒസി (ഇൻഡക്സ് മാർക്ക് 230 വരെ), എസ്.സി (ഇന്‌ഡക്സ് മാർക്ക് 150 വരെ), എസ്.ടി (ഇൻഡക്സ് മാർക്ക് 180 വരെ), ഇ.ഡബ്ല്യൂ.എസ് (ഇൻഡക്സ് മാർക്ക് 200 വരെ).
കണ്ണൂർ ഗവ. ഐടി ഐയിൽ വിവിധ മെട്രിക്ക് ട്രേഡിലേക്കുള്ള അഡ്മിഷൻ കൗൺസിലിംഗ് ജൂലൈ 18 ന് നടക്കും. രാവിലെ എട്ട് മുതൽ പത്ത് വരെയാണ് രജിസ്ട്രേഷൻ. ഇനി പറയുന്ന കാറ്റഗറിയിലുള്ള അപേക്ഷകർ കൃത്യസമയത്ത് തന്നെ ഐടി ഐയിൽ എത്തണമെന്ന് പ്രിൻസിപ്പാൽ അറിയിച്ചു.
ആൺകുട്ടികൾ - 1. ഇൻഡക്സ് മാർക്ക് 250 വരെ ലഭിച്ച ഈഴവ, ജനറൽ, ഒ.ബി.എച്ച്, 2. ഇൻഡക്സ് മാർക്ക് 245 വരെ ലഭിച്ച മുസ്ലിം, 3. ഇൻഡ്ക്സ് മാർക്ക് 225 വരെ ലഭിച്ച ഒ.ബി.എക്സ്, 4. ഇൻഡ്‌ക്സ് മാർക്ക് 220 വരെ ലഭിച്ച എസ്.സി, 5. ഇൻഡ്ക്സ് മാർക്ക് 235 വരെ ലഭിച്ച എസ്.ടി, 6. ഇൻഡ്ക്സ് മാർക്ക് 230 വരെ ലഭിച്ച ഇ.ഡബ്ല്യൂ.എസ്, 7. ജെ.സി, എൽ.സി വിഭാഗത്തിൽപ്പെടുന്ന അപേക്ഷിച്ച മുഴുവൻ പേരും.
പെൺകുട്ടികൾ - 1. ഇൻഡക്സ് മാർക്ക് 200 വരെ ലഭിച്ച ഈഴവ, ജനറൽ, ഒ.ബി.എച്ച്, മുസ്ലിം, 2. ഇൻഡക്സ് മാർക്ക് 180 വരെ ലഭിച്ച എസ്.സി, എസ്.ടി, 3. ജെ.സി, എൽ.സി, ഒബിഎക്സ്, ഇഡബ്ല്യുഎസ്, വിഭാഗത്തിൽപ്പെടുന്ന അപേക്ഷിച്ച മുഴുവൻ പേരും.
പെൻഷൻ മസ്റ്ററിങ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർ, കേരള ഷോപ്സ് & കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർ, സർക്കസ് പെൻഷൻ വാങ്ങുന്നവർ, കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരിക്ക് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർ അക്ഷയ കേന്ദ്രം മുഖേന സെപ്റ്റംബർ 30 നുള്ളിൽ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണം. അല്ലാത്തപക്ഷം 2026 നവംബർ മാസം മുതൽ പെൻഷൻ മുടങ്ങും.
ഗതാഗത നിയന്ത്രണം
അമ്പായത്തോട് ബോയ്‌സ് ടൗൺ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതുവഴിയുള്ള വാഹനങ്ങൾ ജൂലൈ 19 ന് നെടുംപൊയിൽ റോഡ് വഴി പോകണം.
അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ, തളിപ്പറമ്പ് സെൻ്ററിൽ 3 വർഷം ദൈർഘ്യമുള്ള ബിവോക് ഫാഷൻ ഡിസൈൻ ആൻ്റ് റീടെയിൽ, ബിവോക് അപ്പാരൽ മാനുഫാക്ടറിംഗ് ആൻ്റ് എൻ്റർപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെൻ്റർ നാടുകാണി, പള്ളിവയൽ പിഒ, തളിപ്പറമ്പ് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8301030362 9995004269
റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം
കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ആഗസ്റ്റ് 11 രാവിലെ 11 മണിക്ക് കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ ചേരുന്നമെന്ന് ജില്ലാ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ജൂലൈ 20 രാവിലെ 9.30 ന് സ്ഥാപനത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 0497-2945260.
ക്വട്ടേഷൻ
കണ്ണൂർ റീസർവെ അസിസ്റ്റൻ്റ് ഡയറക്ടറുടെ കീഴിലുള്ള ഡിജിറ്റൽ റീസർവെ പ്രവർത്തനങ്ങൾക്ക് ഫോർവീൽ ടാക്സി ഏഴ് സീറ്റ് ബൊലേറോ/സുമോ/ടവേര/ജീപ്പ് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കണ്ണൂർ കളക്ടറേറ്റിൽ അഡീഷണൽ ബിൽഡിംഗിലെ രണ്ടാം നിലയിലുള്ള റീസർവ്വെ അസിസ്റ്റന്റ്റ് ഡയറക്ടറുടെ ഓഫീസിൽ ആഗസ്ത് എട്ട് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഫോൺ: :9495614115, 8078448820.
വൈദ്യുതി മുടക്കം
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആറ്റടപ്പ സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 18 ന് രാവിലെ ഏഴ് മുതൽ 8. 30 വരെയും നൂഞ്ഞികാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് വരെയും തങ്കേക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ രണ്ട് വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.
മസ്റ്ററിംഗ് നടത്തണം
കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 സെപ്റ്റംബർ 30 നുള്ളിൽ അക്ഷയ കേന്ദ്രത്തിൽ എത്തി വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം.
- Log in to post comments