Skip to main content
..

 മത്സ്യ ത്തൊഴിലാളികള്‍ക്കായി  ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു  

ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫിഷറീസ് വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) എന്നിവയുടെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.   വാടി  മത്സ്യഭവനില്‍ സംഘടിപ്പിച്ച ക്ലാസ്സില്‍ പ്രഥമ ശുശ്രൂഷ, സി.പി.ആര്‍, ബ്ലീഡിങ് കണ്‍ട്രോള്‍, ജലാശയ അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, വിവിധ ദുരന്തങ്ങള്‍ നേരിടേണ്ട രീതികള്‍, മുന്നറിയിപ്പുകള്‍ ലഭിക്കുവാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ചു. ടീം കമാന്‍ഡര്‍ ജെ.കെ മണ്ഡലിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.ആര്‍.എഫ് സംഘമാണ് ക്ലാസ് നയിച്ചത്. പരിപാടിയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്  ശ്രീവിദ്യാറാണി, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാനവാസ്, ഫിഷറീസ് ഓഫീസര്‍ അഖില്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                           

date