Skip to main content
a

പഞ്ചായത്ത് ജാഗ്രതാസമിതി കൃത്യമായി പ്രവര്‍ത്തിക്കണം: വനിത കമ്മിഷന്‍

ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. കൃത്യമായ ഇടവേളകളില്‍ ജാഗ്രത സമിതി ചേരണം. കുടുംബങ്ങളില്‍ മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജാഗ്രത സമിതിക്ക് കഴിയും. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മിഷന്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു എലിസബത്ത് മാമ്മന്‍ മത്തായി. മുതിര്‍ന്ന പൗരന്‍മാരുടെ പരാതികളാണ് അദാലത്തില്‍ കൂടുതല്‍ എത്തിയത്. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതിയിലൂടെ ഇങ്ങനെയുള്ള പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് അവര്‍ സൂചിപ്പിച്ചു.
അദാലത്തില്‍ എട്ട് പരാതി തീര്‍പ്പാക്കി. ആകെ 26 പരാതി ലഭിച്ചു. മൂന്നെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായി അയച്ചു. 15 പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

കമ്മീഷന്‍

ജില്ല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മിഷന്‍ അദാലത്തില്‍ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പരാതി കേള്‍ക്കുന്നു

 

date