പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ധനസഹായം
എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദ തലങ്ങളില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ്, അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ സഹിതം നിശ്ചിത അപേക്ഷ ഫോമില്‍ റാന്നി റ്റി ഡി ഒ /റാന്നി ടി ഇ ഒ കാര്യാലയത്തില്‍ ജൂലൈ 30 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം റാന്നി റ്റി ഡി ഒ/റാന്നി ടി ഇ ഒ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0473 5227703.
ക്ലാസ്, യോഗ്യത(ഗ്രേഡ്) ക്രമത്തില്‍
എസ്.എസ്.എല്‍.സി - ആറ് എയും നാല് ബിയും അല്ലെങ്കില്‍ ആറ് ബിയും നാല് സിയും
പ്ലസ് ടു - നാല് എയും രണ്ട് ബിയും അല്ലെങ്കില്‍ നാല് ബിയും രണ്ട് സിയും
ബിരുദം - ഒന്നാം ക്ലാസ്
ബിരുദാനന്തര ബിരുദം - ഒന്നാം ക്ലാസ്.
- Log in to post comments