Skip to main content

സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക്/മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇ- ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നു എന്ന് തെളിയിക്കുന്ന തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍മേറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം) എന്നീ രേഖകള്‍ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കി സ്ഥാപനത്തിലെ ഇ-ഗ്രാന്റ്‌സ്  ലോഗിന്‍ മുഖേന അപേക്ഷ ഓണ്‍ലൈന്‍ ആയി എസ് സി ഡി ഒ കാര്യാലയത്തിലേക്ക് അയക്കണം. അവസാന തീയതി ഓഗസ്റ്റ് 15. വിവരങ്ങള്‍ക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍, ജില്ല പട്ടിക ജാതി വികസന കാര്യാലയം എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 0468 2322712.

 

date