ഏകദിന ശില്പശാല
ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജിന്റെ സഹകരണത്തോടെ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വാഹന സര്‍വീസിങ്ങില്‍ ഏകദിന ശില്പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജെ വിജയന് അധ്യക്ഷനായി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം വര്‍ഗീസ് മാത്യു, വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ഓട്ടോമൊബൈല്‍ വിഭാഗം അധ്യാപകന് റോണിമോന്‍ സണ്ണി, കുന്നന്താനം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് മാനേജര്‍ കെ. കെ പ്രജിത്ത്, ജൂനിയര്‍ എക്സിക്യൂട്ടീവ് ശ്രീലക്ഷ്മി എസ് നായര്‍, ഇലക്ട്രിക് വാഹന വിഭാഗം അധ്യാപകന് താജുദ്ധീന്‍ അലിഖാന് എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
ഏകദിന ശില്പശാല ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിര്‍വഹിക്കുന്നു
- Log in to post comments