Post Category
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് ഓഗസ്റ്റ് ആറിന്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ ഓഗസ്റ്റ് ആറ് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ അംഗം അഡ്വ. ടി. സേതു നാരായണന്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതി കേള്‍ക്കും. പൊലിസ്, റവന്യു, തദ്ദേശ സ്വയം ഭരണം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, സഹകരണം, പട്ടികജാതി പട്ടികവര്‍ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
date
- Log in to post comments