Post Category
ലാബ് അസിസ്റ്റന്റ് നിയമനം
പത്തനംതിട്ട ഫിഷറീസ് വകുപ്പ് അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൈക്രോബയോളജിയില്‍ ബിരുദം/ബയോടെക്‌നോളജി/ബി.എഫ്.എസ്.സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ലാബ് ഉപകരണങ്ങളായ പി.സി.ആര്‍, മൈക്രോബയോളജി അനാലിസിസ് എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 23-50. പന്നിവേലിച്ചിറ ജില്ല ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ ജൂലൈ 28 രാവിലെ 11.30 ന് ബന്ധപ്പെട്ട രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2967720.
date
- Log in to post comments