Post Category
സഹകരണ പെന്‍ഷക്കാര്‍ മസ്റ്ററിങ് നടത്തണം
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ 2026 ലെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2026 ജനുവരിക്ക് മുമ്പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവന്‍രേഖ' വഴി ബയോമെട്രിക് രീതിയില്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ് നടത്താം. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2026 നവംബര്‍ മാസം മുതല്‍ പെന്‍ഷന്‍ മുടങ്ങും.
date
- Log in to post comments