*സർവജന സ്കൂളിൽ ഫുട്ബോൾ ടൂർണ്ണമെന്റ്*
ഫിഫ ലോകകപ്പിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ സമാപനം. വിദ്യാർത്ഥികൾ ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ ടീമുകളായി നടത്തിയ മത്സരങ്ങൾ കാണികൾക്ക് ആവേശമായി. യു.പി, ഹൈസ്കൂൾ പെൺകുട്ടികളുടെ ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി പോർച്ചുഗൽ ജേതാക്കളായി. യു.പി ആൺകുട്ടികളുടെ വിഭാഗത്തിൽ പോർച്ചുഗലിനെ പിന്നിലാക്കി അർജന്റീന കപ്പ് നേടി. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പോർച്ചുഗലിനെ തകർത്ത് ഫ്രാൻസ് ചാമ്പ്യന്മാരായി.
സുൽത്താൻ ബത്തേരി സബ് ഇൻസ്പെക്ടർ യദു ഗോപാൽ ടൂർണമെന്റ് വിജയികൾക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്തു. കായിക അധ്യാപകരായ സി ബിനു, പി ഏലിയാമ്മ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പാൽ പി.എ അബ്ദുൾ നാസർ, പ്രധാനധ്യാപിക ബിജി വർഗീസ്, സീനിയർ അസിസ്റ്റന്റ് സൗദാബി, പി നൗഷാദ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് ടൂർണമെന്റിന് സാക്ഷിയാവാൻ എത്തിയത്.
- Log in to post comments