Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

 പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കായി മണ്ണന്തല സര്‍ക്കാര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ആറ് മാസത്തെ സൗജന്യ പ്ലസ്ടു/ഡിഗ്രി ലെവല്‍ പരീക്ഷാ പരിശീലനം നല്‍കും.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട   ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.   വരുമാന  പരിധി: ഒ.ബി.സി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ.  പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വരുമാന പരിധി  ബാധകമല്ല.  ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 14 നകം  സര്‍ക്കാര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍   അപേക്ഷ സമര്‍പ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക്   സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഫോണ്‍: 0471 2315375.
                                                 
 

date