Skip to main content

ഉപതിരഞ്ഞെടുപ്പ്: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു  കരട് പട്ടിക ജൂലൈ 21 ന് 

 

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒമ്പത്
മടപ്ലാതുരുത്ത്, പൂതൃക്ക ഗ്രാമ പഞ്ചായത്തിലെ വാർഡ് എട്ട് കോലഞ്ചേരി ഈസ്റ്റ്, പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് നാല് പുളിയനം തെക്ക്, കൊച്ചി കോർപ്പറേഷനിലെ വാർഡ് 19 അയ്യപ്പൻ കാവ് എന്നീ നാല് തദ്ദേശ സ്വയംഭരണ
വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ്
കമ്മീഷൻ പുതുക്കുന്നു. കരട് പട്ടിക ജൂലൈ 21 നും
അന്തിമ പട്ടിക ഓഗസ്റ്റ് 19 നും പ്രസിദ്ധീകരിക്കുമെന്ന്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.
ശേഷാദ്രിനാഥൻ അറിയിച്ചു.

 

തിരഞ്ഞെടുത്ത അംഗങ്ങളുടെ
അയോഗ്യത/രാജി/മരണം വഴിയുണ്ടായ ആകസ്മിക
ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ്
പട്ടിക പുതുക്കുന്നത്.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക്
ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ നൽകാം.
2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ്
തികഞ്ഞവർക്ക് പേര് ചേർക്കാവുന്നതാണ്. അതിന്
ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിലൂടെ
അപേക്ഷിക്കാം.
പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി
വരുത്തുന്നതിനും നിയോജക മണ്ഡലം/വാർഡ്
എന്നിവയിൽ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള
അപേക്ഷകളും ഓൺലൈൻ ആയി നൽകാം. എന്നാൽ
പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത
അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽ
വഴിയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക്
നൽകണം. കോർപ്പറേഷനിൽ അഡീഷണൽ
സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി
വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ
രജിസ്‌ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത്
തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും
വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in
വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം
4 എ യിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക
വോട്ടർപട്ടിക തയ്യാറാക്കും. അതിനുള്ള ഫോം
കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.

date