Post Category
പ്രായോഗിക പരീക്ഷ 22 മുതൽ
കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (കാറ്റഗറി നമ്പർ: 386/2025) തസ്തികയുടെ പ്രായോഗിക പരീക്ഷ ജൂലൈ 22, 23, 24 തീയതികളിൽ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തുന്നതാണ്. പരീക്ഷ ദിവസേന രാവിലെ അഞ്ച് മണി മുതൽ ആരംഭിക്കും.
ഉദ്യോഗാർഥികൾ തങ്ങളുടെ അസ്സൽ (ഒറിജിനൽ) തിരിച്ചറിയൽ രേഖ, പ്രവേശന ടിക്കറ്റ് (അഡ്മിഷൻ ടിക്കറ്റ്), സാധുവായ ഡ്രൈവിംഗ് ലൈസൻസ്, ഏറ്റവും പുതിയ ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അനുവദിച്ചിട്ടുള്ള ദിവസം നിശ്ചിത സമയത്ത് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
(പി ആർ/എ എൽ പി/1452)
date
- Log in to post comments