Post Category
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി: ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നു
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സംയുക്ത പദ്ധതികൾ സംബന്ധിച്ച് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.
തരിശുനിലം കൃഷിയോഗ്യമാക്കൽ, അംഗനവാടി കെട്ടിട നിർമ്മാണം, പട്ടികജാതി നഗറുകളുടെ നവീകരണം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തോടുകൾ ആഴംകൂട്ടി സംരക്ഷിക്കൽ തുടങ്ങിയ മേഖലകളിലാണ് ജില്ലാപഞ്ചായത്ത് പ്രധാനമായും സംയുക്ത പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. തുടർന്ന് ഗ്രാമ, ബ്ലോക്ക് പ്രസിഡന്റുമാരുടെ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ 2026 ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ സ്പെയിനെ അഭിനന്ദിച്ചു.
(പി ആർ/എ എൽ പി/1453)
date
- Log in to post comments