Skip to main content

അഗ്നിവീർ വായു (മ്യൂസിഷൻ) റിക്രൂട്ട്മെന്റിന് രജിസ്റ്റർ ചെയ്യാം

ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഗ്നിവീർ വായു (മ്യൂസിഷൻ) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രീ രജിസ്ട്രേഡ് റിക്രൂട്ട്മെന്റ് റാലിക്കായി ആഗസ്റ്റ് രണ്ട് രാത്രി 11 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. യോഗ്യത, രജിസ്ട്രേഷൻ, അനുബന്ധ വിവരങ്ങൾ എന്നിവക്ക് https://iafrecruitment.edcil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(പി ആർ/എ എൽ പി/1456)

date