Post Category
ലക്ചറർ അഭിമുഖം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിഭാഗത്തിൽ ലക്ചററുടെ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സിൽ കുറയാത്ത ബി ടെക് ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27 രാവിലെ 10ന് സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്‌സ്. 2671/2026
date
- Log in to post comments