Skip to main content

സായുധസേന പതാകദിനാചരണം ഇന്ന്‌

ജില്ലാ സൈനികക്ഷേമഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാകദിനാചരണം ഇന്ന് (7
) നടക്കും. രാവിലെ  10.30 ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് വീരചരമമടഞ്ഞ ധീരജവാന്മാരെ അനുസ്മരിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ദിനാചരണം ഉദ്ഘാടനം ചെയ്യും. സായുധസേന പതാകവില്‍പ്പനയുടെ ഉദ്ഘാടനവും അദ്ദേഹം  നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍  ജീവന്‍ബാബു.കെ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ കെ.എന്‍ പ്രഭാകരന്‍നായര്‍ സൈനികസ്മരണിക പ്രകാശനം ചെയ്യും. വിമുക്തഭട ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ജോസ് ടോംസ് മുഖ്യപ്രഭാഷണം നടത്തും. 
 

date