Skip to main content

കടുവാദിനം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മത്സരം

ലോക കടുവ ദിനത്തോനോടനുബന്ധിച്ച് കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും കോട്ടയം ബസേലിയസ് കോളജിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ്, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് മത്സരം നടത്തുന്നു. ജൂലൈ 29 രാവിലെ ഒൻപതുമണിമുതൽ ബസേലിയസ് കോളജിൽ വച്ചാണ് മത്സരം. ജൂലൈ 26 വരെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 8136840237, 9446457314

date