Skip to main content

ക്ഷീരകര്‍ഷക സംഗമവും പുല്ലൂര്‍ ക്ഷീരോല്പാദക    സഹകരണ സംഘം കെട്ടിടോദ്ഘാടനവും നാളെ

   കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമവും പുല്ലൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം കെട്ടിടോദ്ഘാടനവും നാളെ(8) രാവിലെ 11.30ന് ക്ഷീരവികസന-മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജു  നിര്‍വഹിക്കും. ക്ഷീരോല്പാദക സഹകരണ സംഘം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 
    കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകനെ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനും ക്ഷീരകര്‍ഷകയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരിയും ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും കുടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായരും ഏറ്റവും ഗുണമേന്മയുള്ള പാല്‍ സംഭരിച്ച സംഘത്തെ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരനും ഏറ്റവും ഗുണമേന്മയുള്ള പാല്‍ സംഭരിച്ച വ്യവസായ സംഘത്തെ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരയും ആദരിക്കും. ബ്ലോക്കിലെ ഓരോ ക്ഷീര സംഘങ്ങളിലും ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകരെ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരനും പുല്ലൂര്‍ സംഘത്തില്‍ ഏറ്റവും കൂടുതല്‍കാലം പാലളന്ന കര്‍ഷകയെ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലിയും ആദരിക്കും. തുടര്‍ന്ന് ഉരുക്കള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി.പി മുസ്തഫ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ബാലന്‍ എന്നിവര്‍ നിര്‍വഹിക്കും. 
    രാവിലെ എട്ടിന് ഉരുക്കളുടെ രജിസ്‌ട്രേഷന്‍, ഉരുക്കളുടെ മൂല്യനിര്‍ണയം എന്നിവ നടക്കും. തുടര്‍ന്ന് കന്നുകാലി പ്രദര്‍ശനം കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് അംഗം നാരായണന്‍ ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന സെമിനാര്‍ രാവിലെ 10ന് നടക്കും. 

date