Post Category
ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ശശികുമാർ പള്ളിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും ശാസ്ത്രബോധത്തെക്കുറിച്ചും അദ്ദേഹം സംവദിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന കയ്യെഴുത്തു മാസികയുടെ പ്രതി അവർ പ്രധാനാധ്യാപികയ്ക്ക് കൈമാറി. സ്കൂൾ പ്രധാന അധ്യാപിക ഡോ. കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.എൻ. സംഗീത , എ.കെ. ഡെൻസി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments