Skip to main content

ഓണം മേള: ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്പെഷ്യൽ റിബേറ്റ്*

 2026-ലെ ഓണം മേള സ്പെഷ്യൽ റിബേറ്റിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് പ്രഖ്യാപിച്ചു. ജൂലൈ 23 മുതൽ ഓഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ റിബേറ്റ് ആനുകൂല്യം ലഭ്യമാകുക. തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപമുള്ള ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സ്, പാലസ് റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര, പാവറട്ടി, കേച്ചേരി, പൂവത്തൂർ, മാടവന എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ഗ്രാമസൗഭാഗ്യകളിൽ ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ ചില്ലറ വിൽപനയ്ക്ക് റിബേറ്റ് ലഭിക്കും.

കൂടാതെ, ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും ഈ ഷോറൂമുകളിൽ ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നൽകും. ഖാദി വസ്ത്രപ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനായി റിബേറ്റ് കാലയളവിൽ എല്ലാവരും ഖാദി ഷോറൂമുകൾ സന്ദർശിക്കണമെന്ന് ഖാദി ഗ്രാമ വ്യവസായം ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു. ഫോൺ- 0487 2338699, 9188401609.
 

date