Skip to main content

നിപ്മറിൽ കുട്ടികൾക്കായി സൗജന്യ ക്യാമ്പ് ഓഗസ്റ്റ് 1-ന്*

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്കായി 'നേരത്തേയുള്ള ഇടപെടൽ'  ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് നിപ്മർ ക്യാമ്പസിലാണ് പരിപാടി. ഡെവലപ്‌മെന്റൽ ആൻഡ് ബിഹേവിയറൽ പീഡിയാട്രീഷ്യൻ, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന വിദഗ്ദ്ധരുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമായിരിക്കും.  ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 29-നകം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആദ്യത്തെ 30 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഫോൺ- 9288004980.

date