'എല്ലാവർക്കും ബിരുദം' തുടർപഠന പദ്ധതി സെമിനാർ ഇന്ന് (ജൂലൈ 23)*
*
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും തൃശ്ശൂർ ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "എല്ലാവർക്കും ബിരുദം" തുടർപഠന പദ്ധതി സെമിനാർ ഇന്ന് (ജൂലൈ 23)രാവിലെ 11-ന് തൃശ്ശൂർ സിവിൽ സ്റ്റേഷൻ അനെക്സ് ഹാളിൽ നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യും. എസ്.ജി.ഒ.യു പട്ടാമ്പി റീജിയണൽ സെന്റർ ഡയറക്ടർ പ്രൊഫ. സി. വനജ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. സർവ്വകലാശാല ഹിസ്റ്ററി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ. എസ്. അരുൺ വിഷയാവതരണം നടത്തും. ഇക്കണോമിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. സ്മിത എക്സ്പെർട്ട് സെഷനും ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ വി. വി ശ്യാംലാൽ അനുബന്ധ പ്രഭാഷണവും നടത്തും.
സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ വി.എൽ ഹേമന്ത്, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.എം സുബൈദ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments