Post Category
*മാള കെ.കെ.എസ്. ഗവ. ഐ.ടി.ഐയിൽ പെൺകുട്ടികൾക്ക് സീറ്റൊഴിവ്*
മാള കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥിനികൾ ജൂലൈ 25-ന് വൈകിട്ട് മൂന്നിനകം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐ. ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപയാണ്. പ്രവേശനം നേടുന്നതിന് ഉയർന്ന പ്രായപരിധിയില്ല. ഫോൺ-0480 2893127, 9446218047.
date
- Log in to post comments