Skip to main content

എറിയാട് ഗവ. ഐ.ടി.ഐയില്‍ സീറ്റൊഴിവ്

എറിയാട് ഗവ. ഐ.ടി.ഐയില്‍ 2026-27 അധ്യയന വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷ കോഴ്സ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷ കോഴ്സ്) എന്നീ ട്രേഡുകളിലേക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്ലൈനായി അപേക്ഷ നല്‍കാം. താത്പര്യമുള്ളവര്‍ ജൂലൈ 25 ന് വൈകീട്ട് അഞ്ചിനകം ടി.സി, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. മുന്‍പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഇപ്പോള്‍ നേരിട്ട് ഓഫ്ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍: 0480 2804320.

date