Post Category
പീസ് യോദ്ധാവ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്തുന്നതിനും യുവതലമുറയില്‍ സാമുദായിക ഐക്യം, മതേതരത്വം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് 'പീസ് യോദ്ധാവ്'/'പീസ് ചാമ്പ്യന്‍' പുരസ്‌കാരം നല്‍കുന്നു. വ്യക്തിപരമായി വിദ്യാര്‍ഥികള്‍ ചെയ്തതോ അല്ലെങ്കില്‍ ചെയ്യുന്നതോ ആയ നല്ല പ്രവൃത്തികളാണ് (സമാധാന പ്രവര്‍ത്തനം, സൗഹാര്‍ദ കൂട്ടായ്മകള്‍, സന്നദ്ധ സേവനം, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയുള്ള ഡിജിറ്റല്‍/ഫീല്‍ഡ് കാമ്പയിന്‍, പോസ്റ്ററുകള്‍, ലേഖനങ്ങള്‍ മുതലായവ) അവാര്‍ഡിന് പരിഗണിക്കുന്നത്. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ഥിക്ക് 'പീസ് യോദ്ധാവ്'/'പീസ് ചാമ്പ്യന്‍' പുരസ്‌കാരം സ്വാതന്ത്ര്യദിന ചടങ്ങില്‍ സമ്മാനിക്കും. വിവരങ്ങള്‍ക്ക് അതാത് സ്‌കൂള്‍/ കോളജ് അധികാരികളുമായി ബന്ധപ്പെടണം.
date
- Log in to post comments