റാന്നി താലൂക്ക് ആശുപത്രിയില്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡ്രൈവറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് (മീഡിയം അല്ലെങ്കില്‍ ഹെവി ഗുഡ്‌സ്/ പാസ്സഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍), ഡ്രൈവേഴ്‌സ് ബാഡ്ജ് എന്നിവ വേണം. ഉയര്‍ന്ന പ്രായപരിധി 45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂലൈ 27 രാവിലെ 11.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9188522990.
റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ താല്‍ക്കാലികമായി നിയമിക്കുന്നു.
വിമുക്ത ഭടനായിരിക്കണം. അംഗീകൃത വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് വേണം. ഉയര്‍ന്ന പ്രായപരിധി 50. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂലൈ 31 രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ :9188522990.
- Log in to post comments