Skip to main content

ഓണം ഖാദി മേള ജൂലൈ 23 മുതല്‍

ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 25 വരെ ഓണം ഖാദി മേള നടത്തും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ /ബാങ്ക്/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞികിടക്ക, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ ലഭിക്കും.
വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ ഫോണ്‍: 8113870434, പത്തനംതിട്ട ഖാദി ഗ്രാമ സൗഭാഗ്യ 9744259922, റാന്നി ഖാദി ഗ്രാമ സൗഭാഗ്യ 9895994212, അടൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ 6238547923.

 

date