Skip to main content

ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാം. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

date