Skip to main content

നാഷണല്‍ ലോക് അദാലത്ത് ഒന്‍പതിന്

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഈ മാസം ഒന്‍പതിന് രാവിലെ 10  മണിക്ക് സംഘടിപ്പിക്കുന്ന നാഷണല്‍ ലോക് അദാലത്തില്‍ കാസര്‍കോട്്്, ഹോസ്ദുര്‍ഗ്ഗ് കോടതികളില്‍  നിലവിലുള്ള കേസുകളും മറ്റു പരാതികളും  വിദ്യാനഗറിലുള്ള ജില്ലാ കോടതി സമുച്ചയത്തിലും ഹൊസ്ദുര്‍ഗ് കോടതിയിലും പരിഗണിക്കുന്നതും തീര്‍പ്പാക്കുന്നതുമാണ്.   ഈ അദാലത്തില്‍ ബാങ്ക് കേസുകള്‍,  ക്രിമിനല്‍ കേസുകള്‍,  ചെക്ക് കേസുകള്‍,  റവന്യൂ കേസുകള്‍,  മറ്റ് സിവില്‍ കേസുകള്‍ എന്നിവ പരിഗണിക്കും.
 

date