Skip to main content

ഗസ്റ്റ് ലക്ചറർ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സ്പെഷ്യൽ ന്യായ വിഭാഗത്തിൽ ഈ അധ്യയന വർഷം  ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ജൂലൈ 30 രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159, 0471-2322930.

പി.എൻ.എക്‌സ്. 2745/2026

date