Post Category
അപേക്ഷാ തീയതി നീട്ടി
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ജൂലൈ 31 വരെ നീട്ടി. ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് വേേു:െ// https://app.srccc.in/register എന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.srccc.in ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: സെന്റര്‍ ഫോര്‍ ബിഹേവിയര്‍ മോഡിഫിക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചിന്നക്കട മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് രണ്ടാം നില, കൊല്ലം (ഫോണ്‍: 9446102775), സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, കിളികൊല്ലൂര്‍ (ഫോണ്‍: 9447462472).
date
- Log in to post comments