Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന വകുപ്പിന് കീഴില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ (ഐ.ഐ.ഐ.സി) വിവിധ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍, ആറു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് ഡിപ്ലോമ പരിശീലനങ്ങള്‍, മൂന്നു മാസം വരെയുള്ള ടെക്‌നീഷ്യന്‍ കോഴ്സുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികള്‍ എന്നിവയിലേക്കാണ് പ്രവേശനം. റെഗുലര്‍ കോഴ്സുകള്‍ക്ക് www.iiic.ac.in വഴി അപേക്ഷിക്കണം. അപേക്ഷാ ഫീസ് 600 രൂപ. ജി ഐ എസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ ഒഴികെയുള്ളവയ്ക്ക് ഐ.ഐ.ഐ.സി നടത്തുന്ന അഭിരുചി പരീക്ഷ വിജയിക്കണം. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കോഴ്സുകള്‍ക്ക് സ്ഥാപനത്തില്‍ നേരിട്ടെത്തിയാണ് അപേക്ഷിക്കേണ്ടത്. ഇവയ്ക്ക് അപേക്ഷാ ഫീസില്ല. ഫോണ്‍: 8078980000.
 

date