Post Category
പെർഫ്യൂഷനിസ്റ്റ് ഒഴിവ്
ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി പെർഫ്യൂഷനിസ്റ്റ് താൽകാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. പ്രായ പരിധി 2026 ജനുവരി 1ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ബി എസ് സി പെർഫ്യൂഷൻ ടെക്നോളജിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 29 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.
പി.എൻ.എക്സ്. 2758/2026
date
- Log in to post comments