Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നൈറ്റ് വാച്ച്മാൻ, ടൈപ്പിസ്റ്റ് തസ്തികകളിലെ ഒരോ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്‌കെയിലിലുള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ എൻ.ഒ.സിയും ഉൾപ്പെടെ മേലധികാരി മുഖേന ആഗസ്റ്റ് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 2760/2026

date