Post Category
സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 29-ന്
പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 29-ന് പ്രവേശനം നടത്തുന്നു. സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പോളി അഡ്മിഷന്‍ വെബ്‌സൈറ്റിലെ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ സൗകര്യം ഉപയോഗിച്ച് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29-ന് രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്റ്റസ് പ്രകാരമുള്ള ഫീസും സഹിതം കോളേജില്‍ നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും, കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകര്‍ ആവശ്യമായ ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. നിലവിലെ സീറ്റ് ഒഴിവുകളുടെ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments