Post Category
ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ കോഴ്‌സ്: അപേക്ഷാ തീയതി നീട്ടി
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള 'സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍' കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ലാതെ അപേക്ഷിക്കാവുന്ന ഈ കോഴ്സിന്റെ സമ്പര്‍ക്ക ക്ലാസുകള്‍ ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങാടിപ്പുറം സോഷ്യല്‍ എംപവര്‍മെന്റ് മിഷനാണ് മലപ്പുറം ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍- 9961134801. വെബ്‌സൈറ്റ്- www.srccc.in.
date
- Log in to post comments