സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കേസ് വര്‍ക്കര്‍ ഒഴിവ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇരയായവര്‍ക്ക് കൗണ്‍സിലിംഗ്, നിയമസഹായം, ചികിത്സ തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കേസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദമോ സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും വനിതാ ക്ഷേമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 23-നും 45-നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളും ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിന് മുന്‍പായി wpompm@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രികാല ജോലി ചെയ്യാന്‍ സന്നദ്ധരായ അപേക്ഷകര്‍ക്കായുള്ള അഭിമുഖം ഓഗസ്റ്റ് ഏഴിന് രാവിലെ 10:30-ന് പെരിന്തല്‍മണ്ണ സബ് കളക്ടറുടെ ചേംബറില്‍ നടക്കും. ഫോണ്‍- 8281999059, 7356369512.
- Log in to post comments